കാസര്‍കോട്: വ്യാജരേഖ ചമച്ച് കെട്ടിടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറി എന്‍. അനില്‍ കുമാറിന്റെ പരാതിയില്‍ കുറ്റിക്കോല്‍, ചിറ്റപ്പന്‍ക്കുണ്ട് സ്വദേശി സുധീഷ് കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. കെ. വിജയലക്ഷ്മി എന്നയാള്‍ക്കു നേരത്തെ നല്‍കിയ കെട്ടിട നിര്‍മ്മാണ സര്‍ട്ടിഫിക്കറ്റിന്റെ നമ്പരും ക്യൂ.ആര്‍ കോഡും ഉപയോഗിച്ചാണ് വ്യാജകെട്ടിടനിര്‍മ്മാണ അനുമതി പത്രം നിര്‍മ്മിച്ചതെന്നാണ് പരാതി. ഒരു എഞ്ചിനീയറാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും കണക്കുകൂട്ടല്‍.







