ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി രണ്ട് വയസുള്ള മകനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ ജെധ്പുര ഗ്രാമത്തിലാണ് സംഭവം നടന്നത്.
വന്ദനാ ദേവിയാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടി അപ്പോള്‍ തന്നെ മരിച്ചു. കൊലയ്ക്ക് പിന്നാലെ യുവതി കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത് കണ്ട ഭര്‍ത്താവും കത്തികൊണ്ട് സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഉമാശങ്കര്‍ സിംഗ് പറഞ്ഞു.
പരിക്കേറ്റ ദമ്പതികളെ വാരണാസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.







