ആഗ്ര: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ആഗ്ര ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ചു പ്രതി കളഞ്ഞതായി പരാതിയിലുണ്ട്. പെണ്‍കുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ബിരുദം നേടിയ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കാറിലേക്ക് വലിച്ചു കയറ്റിയ ശേഷം കൈ പിന്നിലേക്ക് കിട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തിനു ശേഷം അര്‍ദ്ധനഗ്‌നയാക്കി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് പ്രതി നിരന്തരം ശല്യം ചെയ്തിട്ടുണ്ടെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചത് കാരണം തന്നെ കുറിച്ച് തെറ്റായ പരാതി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിക്ക് നല്‍കിയിരുന്നുവെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ സിക്കന്ദ്ര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു








