കണ്ണൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കരിവെള്ളൂർ ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന റിട്ട. ഹെഡ്മാസ്റ്റർ കെ.വി. രമേശന്റെ ഭാര്യ കെ രോഷ്നി (47 )ആണ് മരിച്ചത്. കൂക്കാനം ഗവ. യുപി സ്കൂളിലെ അദ്ധ്യപികയാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് കുറേ ആഴ്ചകളായി ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 ന് കൂക്കാനം സ്കൂളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 11.30 ന് സമുദായ ശ്മശാനത്തിൽ. തലശ്ശേരി നെട്ടൂരിലെ കെ.രാഘവന്റെയും യു. ശ്രീദേവിയുടെയും മകളാണ്. മക്കൾ: ഐശ്വര്യ ( ബി.എഡ് കോളേജ് വിദ്യാർഥി), ദൃശ്യ (എഞ്ചിനിയറിംഗ് വിദ്യാർഥി). സഹോദരങ്ങൾ: റോഷ് ബാബു (ബിസിനസ്, തലശ്ശേരി), രമ്യ ( തിരുവങ്ങാട് ).