കാസര്‍കോട്: കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പ്ലസ്വണ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മംഗല്‍പ്പാടി, പച്ചിലംപ്പാറ അംഗന്‍വാടിക്കു സമീപത്തെ ഹംസത്തലിയുടെ മകന് മുഹമ്മദ് കൈഫി(16)നെയാണ് കാണാതായത്.
ശനിയാഴ്ച രാവിലെ 10ന് കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞാണ് മകന് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു പിതാവ് ഹംസത്തലി നല്കിയ പരാതിയില്‍ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് മഞ്ചേശ്വരം പൊലീസ് അറിയിച്ചു.
