മുൻ ശബരിമല മേൽശാന്തി ഷേഡിക്കാവിലെ രാധാകൃഷ്ണ എമ്പ്രാൻ അന്തരിച്ചു

കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു.
1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയിൽ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രി ആയിരുന്നു. പരേതരായ സുബ്രായ കടമണ്ണായയുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീരാമ കടമണ്ണായ (ഫാർമസിസ്റ്റ്), ജഗദീഷ് കടമണ്ണായ (മുൻ ഉദ്യോഗസ്ഥൻ, ടാറ്റ കൂർഗ് കോഫി ലിമിറ്റഡ്), ലളിത ശ്രീപതി റാവു, പ്രേമ മഞ്ജുനാഥ അഗ്ഗിത്തായ, വസന്തി പുരന്ദര ശാസ്ത്രി, ഉഷ ഹരിദാസ് ഹെജ്മാടി, സുനന്ദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page