കാസര്‍കോട്: കുമ്പള പഞ്ചായത്തിന്റെ അക്കൗണ്ടില്‍ നിന്നു 11 ലക്ഷം രൂപ തിരിമറി നടത്തിയ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചായത്ത് പ്രസിഡണ്ട് രാജിവയ്ക്കണമെന്ന് ബി.ജെ.പി. ഈ ആവശ്യമുന്നയിച്ച് ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഓഫീസ് ഗേറ്റിനു സമീപത്തു മാര്‍ച്ച് പൊലീസ് തടഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. സുജിത്ത് റൈ ആധ്യക്ഷം വഹിച്ചു. നേതാക്കളായ മോഹന്‍ ബംബ്രാണ, വിജയകുമാര്‍ റൈ, സുരേഷ് കുമാര്‍, പ്രദീപ് ഷെട്ടി, എ.കെ കയ്യാര്‍, അവിനാഷ് കാറന്ത് സംസാരിച്ചു.
