പത്താംക്ലാസുകാരനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബണ്ട് വാള്‍ ബഞ്ചനപടവ് സ്വദേശി ഉദയ ആചാരിയുടെ മകന്‍ ഭവിഷ്(15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബഡകബൈലുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. പഠനവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലപ്പോഴും മാതാപിതാക്കളോട് പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ഭവിഷ് രാത്രി ഏഴരയോടെ കുളിമുറിയില്‍ പോയി കുറച്ചു നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ബണ്ട്വാള്‍ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







