കാസര്‍കോട്: മിനിമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചതോടെ കുമ്പള കൊടിയമ്മയിലെ പ്രധാന ജംങ്ഷനുകള്‍
രാത്രി കൂരിരുട്ടിലായി. കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഊജാറിലെ രണ്ടും യു.പി സ്‌കൂള്‍ പരിസരം, ചേപ്പിനടുക്കം ജുമാമസ്ജിദ് പരിസരം എന്നിവിടങ്ങളിലെ മിനിമാസ്റ്റ് വിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി.
നൂറുകണക്കിന് ആളുകള്‍ രാത്രി വീടുകളിലേക്ക് തിരിച്ചുവരുന്ന ഊജാര്‍ ജംങ്ഷനിലെ വിളക്കുകള്‍ കേടായതോടെ കൂരിരുട്ടില്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. ഇവിടങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ തമ്പടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഊജാര്‍, പുളിക്കുണ്ട്, താഴെ കൊടിയമ്മ, ഇച്ചിലംപാടി, ചെങ്കിനടുക്ക എന്നീ ഭാഗങ്ങളില്‍ നിരവധി തെരുവ് വിളക്കുകളും
കണ്ണടച്ചു. വാര്‍ഡിലെ തകരാറിലായ മുഴുവന്‍ മിനി മാസ്റ്റുകളും, തെരുവ് വിളക്കുകളും ഉടന്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ് ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികാരികള്‍ക്ക് നിവേദനം നല്‍കിയതായി വാര്‍ഡ് മുസ് ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല ഇച്ചിലംപാടി, ജന.സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ് എന്നിവര്‍ അറിയിച്ചു.