കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ മേഖല കണ്ട് മടങ്ങിയ ദുരന്തബാധിതന്‍ ഹൃദയം പൊട്ടി മരിച്ചു. ചൂരല്‍മല സ്വദേശിയായ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ചൂരല്‍മലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞി മുഹമ്മദ് ബന്ധു വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെ നിന്നു ദുരന്തമേഖല കാണാനെത്തിയ കുഞ്ഞുമുഹമ്മദ് മേഖല സന്ദര്‍ശിച്ച് വീണ്ടും ബന്ധു വീട്ടിലേയ്ക്ക് തിരിച്ചെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ജീപ്പ് ഡ്രൈവറായിരുന്നു കുഞ്ഞുമുഹമ്മദ്.