കണ്ണൂര്‍: പൊലീസുകാരനെ പോക്സോ കേസില്‍ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റസാഖിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. ചാലാടിനു സമീപത്തെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുല്‍ റഹ്മാന് അറസ്റ്റിലായത്.
നിലവില്‍ സസ്പെന്‍ഷനിലാണ് അബ്ദുല്‍ റസാഖ്. തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ രണ്ടാം ഭാര്യ നല്കിയ കേസിലാണ് സസ്പെന്‍ഷനിലായത്.