തൊണ്ടിമുതലും ദൃക്‌സാക്ഷിയും മോഡലില്‍ മോഷ്ടിച്ച അരഞ്ഞാണം വിഴുങ്ങി; ഒടുവില്‍ ദില്‍ഷാദ് ബീഗം പിടിയില്‍

മലപ്പുറം: ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മോഡലില്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണം മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റില്‍. ിറമരുതൂര്‍ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗ(48)മാണ് തിരൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. തിരൂരിലെ പള്ളിയില്‍ നിസ്‌കരിക്കാന്‍ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണമാണ് യുവതി മോഷ്ടിച്ചത്. ആഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞ് തിരൂര്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. താന്‍ ആഭരണം എടുത്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു യുവതി. ഇതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷ്ടിച്ച അരഞ്ഞാണം വിഴുങ്ങിയതായി സംശയം ഉയര്‍ന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് എക്‌സറേ എടുത്തു. ഡോക്ടര്‍ യുവതിയുടെ വയറ്റിനകത്തു സ്വര്‍ണ്ണം ഉള്ളതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് അറസ്റ്റിലായ യുവതിയെ തിരൂര്‍ കോടതി റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page