കാസര്‍കോട്: ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വിള്ളല്‍ കാണപ്പെട്ട സ്ഥലത്തിനു സമീപത്ത് മണ്ണിടിഞ്ഞു. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ കുണ്ടടുക്കം റോഡിനു സമീപത്ത് ചൊവ്വാഴ്ച രാവിലെയാണ് മണ്ണിടിഞ്ഞത്. സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരം വിള്ളല്‍ കാണപ്പെട്ടിരുന്നു. അപകടഭീഷണിയെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. വാഹനങ്ങളെ ചന്ദ്രഗിരി പാലം, കോളിയടുക്കം വഴി തിരിച്ചുവിട്ടു. ഇടിഞ്ഞു വീണ മണ്ണു നീക്കം ചെയ്യുന്നുണ്ട്.