റോഡിലെ വിള്ളല്‍: വൊര്‍ക്കാടി കജപ്പദവ് റോഡ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; 3 കുടുംബങ്ങളോടു മാറി താമസിക്കാന്‍ നിര്‍ദ്ദേശം

മഞ്ചേശ്വരം: വിള്ളല്‍ പ്രകടമായ വൊര്‍ക്കാടി- കജപ്പദവ് റോഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘം സന്ദര്‍ശിച്ചു. വിള്ളല്‍ കണ്ട റോഡിനു താഴെ താമസക്കാരായ ഫാറൂഖ്, അഹമ്മദ് കുഞ്ഞി, അബൂബക്കര്‍ എന്നിവരോടു കുടുംബസഹിതം മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. കജപ്പദവ് റോഡ് അടയ്ക്കാനും വാഹനഗതാഗതം തടയാനും പൊലീസിനോടു നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, തഹസില്‍ദാര്‍ പി. ഷിബു, വില്ലേജ് ഓഫീസര്‍മാരായ കിരണ്‍ഷെട്ടി, ഇബ്രാഹിം, മഞ്ചേശ്വരം സി.ഐ രാജീവ് കുമാര്‍, പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി, സെക്രട്ടറി അനില്‍ കുമാര്‍, പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ ബി.എ അബ്ദുല്‍ മജീദ്, പി.ബി അബൂബക്കര്‍, ജിയോളജി വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

You cannot copy content of this page