ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒരു കൗതുക വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ സാഗറില്‍ മനുഷ്യനെ കടിച്ച രാജവെമ്പാല ചത്തു. പാമ്പുപിടുത്ത വിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വന്നു എന്ന വിവരം അമ്പരപ്പിക്കുന്നു. ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല. ഒന്നോ രണ്ടോ തുള്ളി വിഷം മതി പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ മരിക്കാന്‍. ജൂലൈ 18 ന് ചന്ദ്രകുമാര്‍ എന്ന പാമ്പ് പിടുത്തവിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. റോഡില്‍ രാജവെമ്പാലയെ കണ്ടപ്പോള്‍ പിടികൂടാനായി നാട്ടുകാര്‍ പാമ്പുപിടുത്ത വിദഗ്ധനായ ചന്ദ്രകുമാറിനെ അറിയിക്കുകയായിരുന്നു. 5 അടി നീളമുള്ള പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റു. ഉടന്‍തന്നെ നാട്ടുകാര്‍ ചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ആരോഗ്യനില വീണ്ടെടുത്ത ചന്ദ്രകുമാര്‍ ഒരാഴ്ചയ്ക്കകം തന്നെ വീട്ടിലേക്ക് തിരിച്ചു പോയി. എന്നാല്‍ കടിച്ച പാമ്പിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ബോക്‌സിലാണ് സൂക്ഷിച്ചത്. ബോക്‌സില്‍ ശ്വാസം കിട്ടുന്നതിനായി ഒരു ദ്വാരം പോലും ഇട്ടിരുന്നില്ല എന്നാണ് വിവരം. ശ്വാസം കിട്ടാതെ ചത്തുപോവുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.







