വയനാട്: ദുരന്തഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന സൈനിക വിഭാഗങ്ങളെ നടന്‍ മോഹന്‍ലാല്‍ നേരില്‍ കണ്ടു അനുമോദിച്ചു. ടെറിറ്റോറിയല്‍ ആര്‍മി ലഫ്ടനന്റ് കേണലായ അദ്ദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സൈനിക യൂണിഫോമില്‍ മേജര്‍ രവിക്കൊപ്പമാണ് അദ്ദേഹം ആദ്യമെത്തിയത്. ഉരുള്‍പൊട്ടല്‍ രൂക്ഷമായിരുന്ന സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചേക്കും. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഞ്ചാം ദിവസമായ ഇന്നും തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു 25 ലക്ഷം മോഹന്‍ലാല്‍ ഇന്നലെ സംഭാവന ചെയ്തിരുന്നു. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നു 35 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. മഞ്ജുവാര്യര്‍, ആസിഫ് അലി, നവ്യാനായര്‍, പേളി മാണി, റിമിടോമി, സൂര്യ, ജ്യോതിക, കാര്‍ത്തി, നയന്‍താര, വിക്രം, രശ്മിക മന്ദാന, കമലഹാസന്‍ തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്കു സഹായം ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇനിയും സഹായം നല്‍കുമെന്നു മമ്മൂട്ടി പറഞ്ഞു.