കൊച്ചി: ശനിയാഴ്ച ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അക്കാഡമിക് കലണ്ടര്‍ ഹൈക്കോടതി റദ്ദാക്കി. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാതെയും ഒരു തരത്തിലുള്ള തയ്യാറെടുപ്പില്ലാതെയുമാണ് അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കിയതെന്നു കെ.പി.എസ്.ടി.എ നല്‍കിയ പരാതിയില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ടു ജസ്റ്റിസ് സിയാദ് റഹ്്മാന്‍ ചൂണ്ടിക്കാട്ടി.
അധിക ശനിയാഴ്ചകള്‍ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമാണെന്നു കെ.പി.എസ്.ടി.എ പ്രസ്താവിച്ചു. അധ്യാപക നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് വിധിയെന്നു ചൂണ്ടിക്കാട്ടി.
