കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍ ചാലാട്, ആലിയാസില്‍ അഷ്‌റഫ് എന്ന സ്വാദ് അഷ്‌റഫി(27)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മയക്കുമരുന്ന്, കവര്‍ച്ച, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അഷ്‌റഫിനെതിരെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മട്ടന്നൂര്‍, എടക്കാട് എക്‌സൈസ് റേഞ്ച് ഓഫീസുകളിലും കേസുകളുള്ളതായി കൂട്ടിച്ചേര്‍ത്തു.
