കാസർകോട്: പൈവളികെ ബള്ളൂർ വാട്ടപ്പദവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാട്ടപ്പദവ് പാലത്തിനടുത്ത പുഴയിലാണ് 60 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഒഴുകിയെത്തിയ മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് മൃതദേഹം മംഗൽപ്പാടിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. കർണാടക കന്യാന സ്വദേശിയുടെ ജഡമാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.