കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയില്‍ കനത്ത വെള്ളക്കെട്ട് കാരണമാണ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി തൃശൂര്‍ വരെ മാത്രം ഓടും. ട്രെയിന്‍ നമ്പര്‍ 16791 തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവ വരെയും ട്രെയിന്‍ നമ്പര്‍ 16302 തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് ചാലക്കുടി വരെ മാത്രവുമായിരിക്കും ഓടുക.
ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-തൃശൂര്‍, തൃശൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ പൂര്‍ണമായും റദ്ദാക്കി. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളം സൗത്തില്‍ നിന്നു പുറപ്പെടും. കന്യാകുമാരി-മംഗളൂരു ഷൊര്‍ണൂരില്‍ നിന്നു പുറപ്പെടും. ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നു പുറപ്പെടും.