കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപ്പള, കൈക്കമ്പശാഖയിലെ അപ്രൈസറും ചെറുഗോളിയിലെ വിശ്വശ്രീ ജ്വല്ലറി വര്‍ക്‌സ് ഉടമയുമായ വിശ്വനാഥ ആചാര്യ (52)കിണറ്റില്‍ വീണു മരിച്ചു. മംഗല്‍പാടി, പ്രതാപ് നഗര്‍ സ്വദേശിയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വിശ്വനാഥ ആചാര്യയെ ഫയര്‍ഫോഴ്‌സെത്തി മംഗല്‍പാടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു.
ഭാര്യ: ശശികല. മകന്‍: ശരത്. മരുമകള്‍: രമ്യ. സഹോദരങ്ങള്‍: ശാരദ, അനസൂയ, പ്രേമ