മുംബൈ: യുവതിയെ ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി. കൊലപാതകത്തിനു പിന്നില്‍ കാമുകനാണെന്നു സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. മുംബൈ സ്വദേശിനി യശശ്രീ ഷിന്‍ഡെ (20)യാണ് കൊല്ലപ്പെട്ടത്. ബോലാപ്പൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
ഏതാനും ദിവസം മുമ്പ് യശശ്രീയെ കാണാതായിരുന്നു. വീട്ടുകാര്‍ നല്കിയ പരാതിയിന്മേല് പൊലീസ് കേസടുത്ത് അന്വേഷിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം മുംബൈ റെയില്‍വെസ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കാമുകനെ കണ്ടെത്താന്‍ പൊലീസ് സ്പെഷ്യല്‍ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്തിയാലെ കൊലപാതകത്തിന്റെ ചുരുളഴിയുവെന്നു പൊലീസ് പറഞ്ഞു.
