മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറിയ മലപ്പുറം പുന്നപ്പുഴയില്‍ കാട്ടാന ഒഴുക്കില്‍പെട്ടു. എടക്കര മുത്തേടം പാലത്തിനടുത്തുവരെ ഒഴുകിയെത്തിയ കാട്ടാന അല്‍പനേരം ഒഴുകാതെ അതിജീവിച്ചു നിന്ന ശേഷം ആയാസപ്പെട്ടു കരയ്ക്ക് കയറുകയായിരുന്നു. ഏറെ നേരം പുഴക്കരയില്‍ നിന്ന ആന പിന്നീട് കാട്ടിനുള്ളില്‍ കയറി. മലപ്പുറത്ത് ശക്തമായ മഴ തുടരുകയാണ്. ചാലിയാറിലും പുന്നപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.