കാസര്‍കോട്: തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ പുളിമരം കടപുഴകി വീടിനു മുകളില്‍ വീണു. വീട്ടിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു. പാണത്തൂര്‍, മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീടിനു മച്ചുണ്ടായതിനാലാണ് ആളപായം ഒഴിവായതെന്നു വീട്ടുകാര്‍ പറഞ്ഞു.
കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ. രാമചന്ദ്രന്‍, ബിനീഷ് ഡേവിഡ്, നീതുമോന്‍, ഡ്രൈവര്‍ ഗംഗാധരന്‍, ഹോംഗാര്‍ഡ് ടി. ബാലകൃഷ്ണന്‍ എന്നിവരാണ് മരം മുറിച്ചു മാറ്റിയത്. മുന്‍ പനത്തടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. തമ്പാന്‍, എം.കെ സുരേഷ്, പാണത്തൂരിലെ ചുമട്ടു തൊഴിലാളികള്‍, നാട്ടുകാരായ പി.എന്‍ സന്തോഷ്, കെ.ഡി. സുരാജ്, ഇ.എന്‍ അനീഷ്. എം.ആര്‍ മാധവന്‍, ഹരിദാസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
