തിരുവനന്തപുരം: വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്പ്. വള്ളക്കടവ് സ്വദേശി ഷിനിക്ക് പരുക്കേറ്റു. ആക്രമിച്ചത് മുഖം മറച്ചെത്തിയ സ്ത്രീയാണെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീനു
സമീപത്താണ് സംഭവം. ആമസോണ്‍ കൊറിയര്‍ നല്‍കാനെന്നു പറഞ്ഞ് വീട്ടിലെത്തിയ സ്ത്രീ വെടിവക്കുകയായിരുന്നുവെന്ന് ഷിനി പറഞ്ഞു. ഷിനിയുടെ പിതാവ് പാഴ്‌സല്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയില്ല. ഷിനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിയുടെ വലുതു കൈക്ക് ആണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.