കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക ഘട്ടത്തില്‍. ഗംഗാവാലി നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി കൃഷ്ണ ബൈര സ്ഥിരീകരിച്ചു. ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. അത് അര്‍ജുനിന്റെ ട്രക്കാണെന്നാണ് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം എത്തുന്നതിനിടെയാണ് നിര്‍ണായക വിവരം പുറത്ത് വരുന്നത്. രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.