കാസര്‍കോട്: കോയിപ്പാടിയില്‍ കെ.എസ്.ഇ.ബി ലൈന്‍മാനെ മര്‍ദ്ദിച്ചു. മൂന്നുപേര്‍ക്കെതിരെ കേസ്. കെ.എസ്.ഇ.ബി കുമ്പള സെക്ഷനിലെ ലൈന്‍മാനും കാസര്‍കോട്, കൂഡ്ലു സ്വദേശിയുമായ പുഷ്പരാജിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം കോയിപ്പാടിയിലാണ് സംഭവം. വൈദ്യുതി തകരാറുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം. പുഷ്പരാജിന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു