എം പി മാര്‍ക്ക്, ഖലിസ്ഥാന്റെ പാര്‍ലമെന്റ് സ്ഫോടന ഭീഷണി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനു മുമ്പായി ഇന്നലെ ഖലിസ്ഥാന്‍ തീവ്രവാദികളെന്നവകാശപ്പെടുന്ന സംഘം ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കി.
സിഖ്ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പേരിലാണ് എം പി മാരായ ശിവദാസന്‍, എ എ റഹീം എന്നിവര്‍ക്കു ഭീഷണി സന്ദേശം ലഭിച്ചത്. ഇവര്‍ അപ്പോള്‍ത്തന്നെ ഈ വിവരം ഡെല്‍ഹി പൊലീസിനു കൈമാറി. കഴിഞ്ഞ ഡിസംബറില്‍ നടന്ന പാര്‌ലമെന്റ് സമ്മേളനത്തില്‍ ഒരു സംഘം യുവാക്കള്‍ ലോക്സഭയില്‍ മുദ്രാവാക്യം വിളിക്കുകയും സ്മോക്ക് കാനിസ്റ്റര്‍ തുറന്നു പുക പുറത്തുവിടുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page