വിലക്ക് നീക്കി; ആര്‍.എസ്.എസ് പരിപാടികളില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെടുക്കാം

ന്യൂഡെല്‍ഹി: രാഷ്ട്രീയ സ്വയം സേവക സംഘ് (ആര്‍.എസ്.എസ്) നടത്തുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന പ്രവര്‍ത്തന വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. തിങ്കളാഴ്ച രാവിലെ ഇതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറങ്ങി.
1966 ല്‍ പാര്‍ലമെന്റില്‍ ഉണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അന്ന് ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിനിടയില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇന്ദിരാഗാന്ധി സര്‍ക്കാരാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിലക്ക് നീക്കിയതിനെതിരെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുളളത്. വിലക്ക് നീക്കിയതോടെ ഇ.സി, ഡിസിഐ, ഐ.ടി മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കാനാകും.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page