മംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്ക് സമീപത്ത് ഷിരൂരില്‍ കുന്നിടിഞ്ഞ് വീണ് ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജു(30)നെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. തെരച്ചിലിനു സഹായിക്കാന്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കു പിന്നാലെ കേരള പൊലീസ് സംഘവും എത്തി. കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പി കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയോടെ ഷിരൂരില്‍ എത്തിയത്. എം.വി.ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ മംഗ്ളൂരു സൂരത്കല്‍ എന്‍.ഐ.ടി.യില്‍ നിന്നുള്ള വിദഗ്ധ സംഘം അത്യാധുനിക റഡാര്‍ ഉപയോഗിച്ച് സ്ഥലത്ത് പരിശോധന ആരംഭിച്ചു. പത്തുമീറ്റര്‍ ആഴത്തിലാണ് ലോറിയുള്ളതെന്നാണ് സംശയിക്കുന്നത്. അതേ സമയം അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പുഴയിലേക്കു വീഴാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ പറഞ്ഞു. ഈ വഴിക്കും തെരച്ചില്‍ തുടരുന്നു.







