കോഴിക്കോട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ജീവനക്കാരന്‍ മഹേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ആഴ്ചകള്‍ക്കു മുമ്പാണ് ഇയാള്‍ ബീച്ച് ആശുപത്രിയിലേക്ക് സ്ഥലം മാറിയെത്തിയത്.
ഫിസിയോ തെറാപ്പിക്കെത്തിയതായിരുന്നു പെണ്‍കുട്ടി. വനിതാ ജീവനക്കാരിയാണ് പെണ്‍കുട്ടിക്ക് ഫിസിയോ തെറാപ്പി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പ്രസ്തുത ജീവനക്കാരി അവധി ആയതിനാല്‍ മഹേന്ദ്രന്‍ ആണ് ചികിത്സ നല്‍കിയത്. ഈ സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
