മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായി; ലോകമെമ്പാടും വിമാന സര്‍വീസുകളും ബാങ്കുകളുടെ സേവനവും തടസ്സപ്പെടാന്‍ സാധ്യത

 

ആഗോളതലത്തില്‍ പണിമുടക്കി വിന്‍ഡോസ് 10. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകളും ബാങ്കുകളുടെ സേവനവും ഉള്‍പ്പടെ തടസപ്പെടാന്‍ ഇനി സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ത്യയിലുള്‍പ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും വിമാന കമ്പനികളുടെയും ടെലികമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം തകരാറിലായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ചെക്ക് ഇന്‍ നടപടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂ. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്.
തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ആവുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ റിക്കവറി പേജില്‍ കുടുങ്ങിയ തങ്ങളുടെ സ്‌ക്രീനിന്റെ ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. ബ്ലാക്ക് സ്‌ക്രീന്‍ എറര്‍, സ്റ്റോപ്പ് കോഡ് എറര്‍ എന്നൊക്കെ ഇതിനെ പറയപ്പെടുന്നു.
ഫാല്‍ക്കണ്‍ സെന്‍സറിന്റേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page