ഇടുക്കി: ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങി തേയില ഫാക്ടറി തൊഴിലാളി മരിച്ചു. പട്ടുമല തേയില ഫാക്ടറിയിലെ തൊഴിലാളി പട്ടുമല സ്വദേശി രാജേഷാ(37)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. രാവിലെ വൃത്തിയാക്കുന്നതിനിടെ യന്ത്രം പ്രവര്‍ത്തിക്കുകയായിരുന്നു. അതിനിടെ രാജേഷിന്റെ തല യന്ത്രത്തില്‍ കുടുങ്ങിയാണ് അപകടം. ഇതുകണ്ട മറ്റു തൊഴിലാളികള്‍ ഉടന്‍ യന്ത്രം നിര്‍ത്തി രാജേഷിനെ പീരുമേട്ടിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.