കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു, വിടവാങ്ങിയത് ദേശീയ കായിക മത്സരങ്ങളിൽ കേരളത്തിനു വേണ്ടി മെഡലുകൾ നേടിയ താരം 

മുൻ അത്‌ലീറ്റായ കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണു മരിച്ചത്. 24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂ‌ൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. വ്യാഴാഴ്ച രാവിലെ 9നു സ്‌കൂളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്. ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിനുവേണ്ടി ദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.   മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30നു സ്കൂളിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്‌കാരം 3.30നു വീട്ടിലെ ചടങ്ങുകൾക്കുശേഷം പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ. പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു. അമ്മ: ചിന്നമ്മ തോമസ്. മക്കൾ: മേഘ ജോൺസൺ (കാനഡ), മെൽബിൻ ജോൺസൺ. മരുമകൻ: രവി കൃഷ്ണ (കാനഡ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page