കാലവർഷം: സംസ്ഥാനത്ത് ഇതുവരെ 223 മരണം; സംസ്ഥാനത്തെങ്ങും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു 

കാലവർഷം: സംസ്ഥാനത്ത് ഇതുവരെ 223 മരണം; സംസ്ഥാനത്തെങ്ങും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

 

 

തിരുവനന്തപുരം: തുടർച്ചയായി ചെയ്യുന്ന അതിശക്തമായ മഴയിൽ സംസ്ഥാനത്ത് ഇതുവരെ 223 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ലക്ഷക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മഴയും മഴക്കാല കെടുതികളും തുടർന്നുകൊണ്ടിരിക്കുന്നു. വൈദ്യുതിവിതരണം വ്യാപകമായി തടസ്സപ്പെടുന്നു. വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാണ്. മഴയെത്തുടർന്നു ഗതാഗത രംഗത്തും തടസ്സം നേരിടുന്നു. പലേടത്തും അവശ്യമരുന്നുകൾക്കും അവശ്യ സാധനങ്ങൾക്കും പ്രയാസം തേരിടുന്നതായും ആക്ഷേപമുണ്ട്.

കാലവർഷക്കെടുതി: കേന്ദ്ര സർക്കാർ 600 കോടി രൂപ അടിയന്തരസഹായം അനുവദിച്ചു

ന്യൂഡൽഹി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കേന്ദ്ര സർക്കാർ അടിയന്തരസഹായമായി 600 കോടി രൂപ അനുവദിച്ചു. ഭൂരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾക്കും സാധന സാമഗ്രികൾക്കും കസ്റ്റംസ് തീരുവയും ജി.എസ്. ടി.യും ഇളവു ചെയ്തിട്ടുണ്ട്.

മഴക്കെടുതിയ്ക്ക് റിലയൻസ് ഫ ഫൗണ്ടേഷൻ 21 കോടി രൂപയും 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രിയും വാഗ്ദാനം ചെയ്തു

 

ന്യൂഡൽഹി: കേരളം അഭിമുഖീകരിക്കുന്ന മഴക്കെടുതികൾ തേരിടുന്നതിനു റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ അടിയന്തരസമായം വാഗ്ദാനം ചെയ്തു. ഇതിനു പുറമെ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളും വാദാനം നൽകിയിട്ടുണ്ട് ഇതോടൊപ്പം ബജാജ് ഓട്ടോ ഒരു കോടി രൂപ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു നൽകാനുള്ള തീരുമാനം സർക്കാരിനെ അറിയിച്ചു. ഇതിനു പുറമെ ജാൻകി ദേവി ബജാജ് ഗ്രാമവികാസ് സമസ്ത ഒരു കോടി രൂപയും വാഗ്ദാനം ചെയ്തു. വിവിധ ബജാജ് സ്റ്റുകൾ 50 ലക്ഷം രൂപ വെള്ളപൊക്ക ദുരിതാശ്വാസ വർത്തനത്തിനു വാഗ്ദാനം നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page