കുമ്പളയില്‍ 500ന്റെയും 200ന്റെയും കളി നോട്ടുകള്‍; വ്യാപാരികള്‍ വഞ്ചിക്കപ്പെടുന്നതായി പരാതി.

കാസര്‍കോട്: കുമ്പളയില്‍ കളി നോട്ടുകള്‍ പ്രചരിക്കുന്നു. യഥാര്‍ത്ഥ നോട്ടുകളോടു സാമ്യമുള്ള കളി നോട്ടുകള്‍ നല്‍കി വ്യാപാരികളെ കബളിപ്പിക്കുന്നതായും പരാതിയുണ്ട്. ഒരാഴ്ചക്കിടെ കളത്തൂരിലും ബംബ്രാണയിലും 500, 200 രൂപകളുടെ കളി നോട്ടുകള്‍ നല്‍കി ഉപഭോക്താക്കളിലാരോ കബളിപ്പിച്ചുവെന്നു വ്യാപാരികള്‍ പരാതിപ്പെട്ടു. കടകളില്‍ തിരക്കുള്ള സമയത്താണ് യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്ന കളിനോട്ടുകള്‍ നല്‍കി കബളിപ്പിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ കളി നോട്ടുകളെന്നു തിരിച്ചറിയാന്‍ കഴിയാത്തത്ര രൂപ സാമ്യമുള്ളവയാണ് കളിനോട്ടുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന യഥാര്‍ത്ഥ നോട്ടില്‍ എഴുത്തുള്ള സ്ഥലത്ത് ഫുള്‍ ഓഫ് ഫണ്‍ എന്നാണ് അച്ചടിച്ചിട്ടുള്ളതെന്നൊഴിച്ചാല്‍ ഒറ്റ നോട്ടത്തില്‍ ഇവ കളിനോട്ടുകളാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ഗാന്ധിജിയുടെ ചിത്രം അതേ പോലെ തന്നെ കളി നോട്ടിലുമുണ്ട്. യഥാര്‍ത്ഥ നോട്ടിലെ വരകളും മറ്റ് അടയാളങ്ങളും അതു പോലെ തന്നെ കളിനോട്ടുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, യഥാര്‍ത്ഥ നോട്ടിന്റെ അതേ നീളവും വീതിയുമാണ് കളിനോട്ടുകള്‍ക്കുള്ളത്. ചൈനീസ് മിഠായികള്‍ക്കൊപ്പമാണ് ഇത്തരം കളിനോട്ടുകള്‍ ലഭിക്കുന്നതെന്ന് ആളുകള്‍ പറയുന്നു. അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page