പാലക്കാട് : ആലത്തൂരിനടുത്തു സ്കൂൾ ബസ് കനാലിലേക്കു മറിഞ്ഞു 20 വിദ്യാർത്ഥികൾക്കു പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികൾക്കു നിസ്സാര പരിക്കേ ഉള്ളെന്നും അധികൃതർ അറിയിച്ചു. ആലത്തൂർ എ. എസ്.എം.എ.ഹയർ സെക്കൻ്ററി സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിട്ടു വിദ്യാർത്ഥികളുമായി മടങ്ങുകയായിരുന്നുബസ്. കാട്ടുശ്ശേരി ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്.പ്രദേശേത്ത് ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. കനാൽ കരവിഞ്ഞൊഴുകിയിരുന്നു. ഇതിലേക്കാണ് ബസ് മറിഞ്ഞത്. വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണെന്നും പ്രദേശവാസികൾ പറഞ്ഞു.