കണ്ണൂര്‍: ബ്യൂട്ടി പാര്‍ലറിലെ കക്കൂസ് മാലിന്യം ഓടയില്‍ ഒഴുക്കിയതായി പരാതി. സ്ഥാപന ഉടമയായ സ്ത്രീക്കും ഇതര സംസ്ഥാന തൊഴിലാളിക്കും എതിരെ പൊലീസ് കേസെടുത്തു.
തലശ്ശേരി എം.എം റോഡില്‍ ആര്‍.കെ സ്റ്റുഡിയോയ്ക്ക് സമീപത്തെ നാച്ചുറല്‍സ് ബ്യൂട്ടിപാര്‍ലര്‍ ഉടമ നന്ദിനി, പശ്ചിമ ബംഗാള്‍ സ്വദേശി സാബു നന്ദാദാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ സാബു നന്ദാദാസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെയാണ് ബ്യൂട്ടി പാര്‍ലറിലെ കക്കൂസ് മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളിയത്. സെപ്റ്റിംക് ടാങ്കിലെ മാലിന്യങ്ങള്‍ മോട്ടോര്‍ ഉപയോഗിച്ച് ഓടയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ദുര്‍ഗന്ധം പരിസരമാകെ പരന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ ആണ് സംഭവം പുറത്തറിഞ്ഞതും പൊലീസില്‍ പരാതി നല്‍കിയതും.
