സുള്ള്യ: ലോറിയുടെ പിന്നിലിടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കുടക്, ഹരഗന്തൂര്‍ സ്വദേശികളായ രക്ഷിത്(22), മഞ്ജു (23) എന്നിവരാണ് മരിച്ചത്. കുടക്, കൊടകരെഹള്ളി, മാരുതി നഗറിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരുകിലെ കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
