ഇടുക്കി: ഒറ്റദിവസം കൊണ്ട് ഇടുക്കി ഡാമില്‍ 3.58 അടി വെള്ളം ഉയര്‍ന്നു. 7.04 കോടി യൂണീറ്റ് വൈദ്യുതില്‍ ഉല്‍പാദിപ്പിക്കാനുളള വെള്ളമാണ് ചൊവ്വാഴ്ച അണക്കെട്ടില്‍ ഒഴുകിയെത്തിയത്. ഇപ്പോള്‍ 2345.6 അടി വെള്ളം അണക്കെട്ടിലുണ്ട്. ഇത് അണക്കെട്ടിലെ ജലസംഭരണ ശേഷിയുടെ 42 ശതമാനമാണ്.