പാലക്കാട്: കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പാലക്കാട്, കോട്ടേക്കാട്, കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആലത്തൂരിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒറ്റമുറി വീട്ടിലാണ് കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും താമസിച്ചിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുമര്‍ ഇടിഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെയും മകന്റെയും ദേഹത്തേക്ക് വീണാണ് അപകടം. ഈ വിവരം രാത്രി ആരും അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടാവസഥയിലായ വീട്ടില്‍നിന്നു താമസം മാറാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അമ്മയുടെയും മകന്റെയും ജീവന്‍ പൊലിഞ്ഞത്. കണ്ണൂര്‍, മട്ടന്നൂര്‍, കോളാരിയിയില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കോളാരി സഫ്‌നാസ് മന്‍സിലില്‍ സി. കുഞ്ഞാമിന (51) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം.