ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്തിന് വേണ്ടി കൊലപ്പെടുത്തിയ സംഭവം; മരുമകൾ കുറ്റക്കാരിയെന്ന് കോടതി

കാസർകോട്: ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ കുറ്റക്കാരിയെന്ന് കോടതി. കൊളത്തൂർ ചേപ്പനടുക്കം സ്വദേശി കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്‌. വീടിനു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന ഭർതൃമാതാവ് അമ്മാളു അമ്മ (68)യെ കൊന്ന കേസിലാണ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ തിങ്കളാഴ്ച്ച വിധി പറയും. കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. 2014 സെപ്റ്റംബർ 16ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്താലും, ഭക്ഷണം കൊടുക്കാതെയും, ടി വി കാണാൻ അനുവദിക്കാത്തതും അയൽവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണം. വീടിന്റെ ചായിപ്പിന് സമീപം ഉറങ്ങുകയായിരുന്ന അമ്മാളു അമ്മയെ കഴുത്തു ഞെരിച്ചു. പിന്നീട് തലയിണ കൊണ്ട് മുഖം അമർത്തിയും, നൈലോൺ കയർ കഴുത്തിന് ചുറ്റിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടി തൂക്കുകയും ചെയ്തുവെന്നാണ് കേസ്.
പ്രതിഭാഗത്തിന് വേണ്ടി പ്രശസ്ത ഫോറൻസിക് സർജ്ജൻ ഡോ.ഷേർളി വാസുവിനെ വിസ്തരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജ്ജനായിരുന്ന ഡോ.എസ് ഗോപാലകൃഷ്ണപിള്ളയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് ബേഡകം സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ.ആനന്ദനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ് പെക്ടറായിരുന്ന എ.സതീഷ്കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, ആതിര എന്നിവർ ഹാജരായി.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബായാര്‍പദവിലെ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം: പൊലീസ് സര്‍ജന്റെ സന്ദര്‍ശനം നാളെത്തേക്ക് മാറ്റി, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള മൊഴിയെടുക്കല്‍ തുടരുന്നു, ലോറിക്ക് പൊലീസ് കാവല്‍ തുടരുന്നു
കുമ്പളയില്‍ ക്ഷേത്ര ഉത്സവത്തിനിടയില്‍ പഞ്ചായത്ത് മെമ്പറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; ദിവസങ്ങള്‍ക്കു മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ എന്‍മകജെ സ്വദേശി ഉമ്മര്‍ ഫാറൂഖ് വലയില്‍

You cannot copy content of this page

Light
Dark