ബീജിംഗ്: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 104 വിഷപ്പാമ്പുകളുമായി യുവാവ് അറസ്റ്റില്‍. ഹോംങ്കോംഗില്‍ നിന്നും ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നും ചൈനയിലേക്ക് പാമ്പുകളെ കടത്തുന്നതിനിടയിലാണ് യുവാവ് പിടിയിലാതെന്നു വാര്‍ത്താ ഏജന്‍സിയായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അര്‍ദ്ധസ്വയം ഭരണാധികാരമുള്ള ഹോങ്കോഗിനും ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിനും ഇടയിലുള്ള ‘നത്തിംഗ് ടു ഡിക്ലയര്‍’ എന്ന ഗേറ്റിലൂടെ കടന്നു പോയ യുവാവിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് 104 വിഷപാമ്പുകളെ കണ്ടെത്തിയത്. ആറ് പ്ലാസ്റ്റിക് ബാഗുകളിലാക്കിയാണ് വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള വിഷപാമ്പുകളെ ഒളിപ്പിച്ചു കടത്തിയത് കണ്ടെത്തിയതെന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
