കാസര്‍കോട്: കാസര്‍കോട്ടെ ആധ്യാത്മിക രംഗത്തെ സജീവസാന്നിധ്യവും പ്രമുഖ ഭജനഗായകനുമായ മന്നിപ്പാടി, മുത്തപ്പന്‍ നിവാസിലെ കെ. കുമാരന്‍ മഠപ്പുര (72) അന്തരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കൊറഗന്‍- വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല. ഏക മകള്‍ പ്രിയ. മരുമകന്‍: ഉണ്ണികൃഷ്ണന്‍ (ഉദുമ). സഹോദരങ്ങള്‍: കൊറപ്പാളു, സീമന്തി, സുശീല, പരേതരായ ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, ഉപേന്ദ്രന്‍, നാരായണന്‍.
പുലിക്കുന്ന് ശ്രീ ഭഗവതി സേവാസംഘം കേന്ദ്ര കമ്മിറ്റി അംഗം, പുലിക്കുന്ന് ശ്രീജഗദംബ ക്ഷേത്രം ഭരണസമിതി മുന്‍ സെക്രട്ടറി, തളങ്കര പുലിക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സേവാ സമിതി ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പുലിക്കുന്ന് മഠപ്പുര ക്ഷേത്രം കമ്മിറ്റി രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കാസര്‍കോട്ടെ വിവിധ ഭജന സംഘങ്ങള്‍ രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും മുന്നിട്ടു പ്രവര്‍ത്തിച്ചിരുന്നു.