തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ 18 പ്ലസ് വണ്‍ ബാച്ചു കൂടി അനുവദിച്ചു. മന്ത്രി വി ശിവന്‍ കുട്ടി നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലസ് വണ്‍ പ്രവേശനത്തിനു ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന മലപ്പുറത്ത് 120 അധിക ബാച്ചുകള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കോഴിക്കോട്, പാലക്കാട് ജില്ലകളിലും പ്ലസ് വണ്‍ പ്രതിസന്ധി രൂക്ഷമാണെന്നു പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
