മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട്; നിര്‍ണ്ണായക വിധിയുമായി സുപ്രിം കോടതി, ഭാര്യാപരിപാലനം ജീവകാരുണ്യമല്ലെന്നും കോടതി

ന്യൂഡല്‍ഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ക്രിമിനല്‍ നിയമചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി വിധി. വിവാഹ മോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ഒരു മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഫ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പ്രസ്താവിച്ചത്. സെക്ഷന്‍ 125 എല്ലാ സ്ത്രീകള്‍ക്കും ഭാഗമാണ്. രണ്ട് ജസ്റ്റിസുമാരും പ്രത്യേകം പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്. ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.
ഭാര്യയെ പരിപാലിക്കുകയെന്നത് ജീവകാരുണ്യമല്ല, വിവാഹിതരായ സ്ത്രീകളുടെ അവകാശമാണ്. ഇന്ത്യന്‍ പുരുഷന്‍ ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു-ജസ്റ്റിസ് നാഗരത്ന വിധി പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. സെക്ഷന്‍ 125 സിആര്‍പിസി പ്രകാരം ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാല്‍, അവര്‍ക്ക് മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം 2019-നെ ആശ്രയിക്കാമെന്നും കോടതി വിധിച്ചു. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, സെക്ഷന്‍ സിആര്‍പിസി 125 എല്ലാ സ്ത്രീകള്‍ക്കും ബാധകമാകുമെന്ന നിഗമനത്തോടെയൊണ് ഹര്‍ജി തള്ളിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page