ഏറെ നാള്‍ കാത്തിരുന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ കീഴുന്ന സ്വദേശിനി സരള വാസു. കേന്ദ്ര ഗവണ്‍മെന്റിന്റെ തുല്യത പത്താം ക്ലാസ് കോഴ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഓഎസ്), ലീവ് ടു സ്മൈല്‍ അക്കാദമിയിലൂടെ ഓണ്‍ലൈനിലൂടെ പഠനം നടത്തി കൊണ്ടാണ് ഈ വിജയം കൈവരിച്ചത്. പലപ്പോഴായി പത്താം ക്ലാസ് പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാഹചര്യം പലപ്പോഴും അനുകൂലമായില്ല. ഇപ്പോള്‍ പത്താം ക്ലാസ് പൂര്‍ത്തീകരിച്ചത് സന്തോഷം ഉണ്ടെന്നും ഇനിയും തുടര്‍ന്ന് പഠിക്കണമെന്നും സരള വാസു പറഞ്ഞു.
