കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബണ്ട് വാള്‍ ബഞ്ചനപദാവ് ശിവാജിനഗര സ്വദേശി നയന്‍ കുമാര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫരങ്കിപ്പേട്ടയ്ക്ക് സമീപം മാരിപള്ളയില്‍ വച്ചാണ് അപകടം. കടേഗോളിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നയന്‍ കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്തുടര്‍ന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നയന്‍സിന് മാതാപിതാക്കളും ഒരു ജ്യേഷ്ഠനും ഉണ്ട്. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു