തിരുവനന്തപുരം: മുണ്യമന്ത്രി പിണറായി വിജയനെയോ മറ്റാരെയെങ്കിലുമോ പ്രത്യേകമായി ഭയക്കേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ യാതൊരു തരത്തിലുമുള്ള ഭയമില്ല-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്തു ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോള്‍ പറഞ്ഞതാണോ? മുഖ്യമന്ത്രിയുടെ ശൈലി മാറ്റം സംബന്ധിച്ച ചര്‍ച്ച മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തവരാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡണ്ടും. അതു കൊണ്ടാണ് ഇരുവരും എന്തിനും ചീത്ത പറയുന്നത്-അദ്ദേഹം പറഞ്ഞു.
