കോല്‍ക്കളി ആചാര്യന്‍ സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു

കാസര്‍കോട്: കോല്‍ക്കളി ആചാര്യനും നാടക നടനും കളംപാട്ട് കലാകാരനും കോല്‍ക്കളി അക്കാദമി അംഗവുമായിരുന്ന സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി കൊടക്കാട് ആനിക്കാടിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അരനൂറ്റാണ്ടായി കോല്‍ക്കളി കലാരംഗത്ത് നിറഞ്ഞുനിന്നിരുന്നു. ഈ മേഖലയില്‍ നിരവധി ശിഷ്യസമ്പത്തുണ്ടായിരുന്നു. കോല്‍ക്കളിയില്‍ സ്വാതന്ത്ര്യ സമര സേനാനി ടിവി ശങ്കരന്‍ മാസ്റ്റര്‍, ഇ രാമന്‍ എന്നിവരുടെ ശിഷ്യനായിരുന്നു. സിവിക് കൊടക്കാട് പുരസ്‌കാരം നേടിയിരുന്നു. അയ്യപ്പഭക്തരുടെ ഗുരുസ്വാമിയായിരുന്നു.
ആനിക്കാടി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: രാജേഷ് (ഗള്‍ഫ് ), ലളിത. മരുമക്കള്‍: നാരായണന്‍(തെക്കുമ്പാട്), സജിത(മടിയന്‍). സഹോദരങ്ങള്‍: പാര്‍വ്വതി, സിവി കുഞ്ഞിക്കണ്ണന്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page